May 27, 2023 Saturday

Related news

May 25, 2023
May 22, 2023
May 20, 2023
May 14, 2023
May 4, 2023
May 4, 2023
April 30, 2023
April 25, 2023
April 22, 2023
April 21, 2023

എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണം: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
കോഴിക്കോട്
January 12, 2020 8:31 pm

വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 480 കിലോവാട്ട് സൗരോർജ്ജ ഉല്പാദനം പദ്ധതി പൂർത്തീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ രീതിയിൽ സൗരോർജം ഉല്പാദിപ്പിക്കാൻ കഴിയുന്നത് സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ്. അതുകൊണ്ട് വ്യാപകമായ രീതിയിൽ വീടിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാവും. കൂടാതെപുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചാൽ നല്ല രീതിയിൽ വൈദ്യുതി ഉല്പാദിപ്പിക്കാനാവും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. ഇതിന് ഐക്യരാഷ്ട്രസഭയുടെ അവാർഡും നേടാനായി. വീടിന് മേലെ സൗരോർജ പാനലുകൾ സ്ഥാപിച്ചാൽ അതിൽ നിന്നുണ്ടാകുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് കെ എസ് ഇ ബി ഗ്രിഡിലേക്ക് നൽകാൻ കഴിയും. ഇ പ്രകാരം നൽകുന്ന വൈദ്യുതിക്ക് പണം ലഭ്യമാകുകയും ചെയ്യും. സൗരോർജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനം പരിസ്ഥിതി സൗഹൃദപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ മേഖലയിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തന്നെ മുൻകൈ എടുത്ത അനുഭവമാണ് ഇപ്പോളുള്ളത്. . ജില്ലാ പഞ്ചായത്തിന്ഇത്തരം മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിക്കാനായത് ഈ മേഖലയെ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ ഭാവനാ സമ്പന്നമായ പ്രവർത്തനമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ പ്രദീപ് കുമാർ എം എൽ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബോസ് ജേക്കബ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി പി മിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി ജോർജ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത മനക്കൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് വി ബാബു നന്ദിയും പറഞ്ഞു. ക്ഷേമ പവർ ചെയർമാൻ സതീഷ് ബസന്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി.

Eng­lish sum­ma­ry: All should become elec­tric­i­ty pro­duc­ers: CM Pinarayi Vijayan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.