September 28, 2022 Wednesday

Related news

September 25, 2022
September 23, 2022
September 18, 2022
September 16, 2022
September 16, 2022
September 6, 2022
August 29, 2022
August 23, 2022
August 22, 2022
August 18, 2022

ശുചീകരണദിനം വിജയിപ്പിക്കുക:മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം:
May 31, 2020 8:32 am

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവർത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റസ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കണം.

സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവർത്തനത്തിൽ പങ്കെടുക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവർത്തനം വിജയിപ്പിക്കാൻ. പകർച്ചവ്യാധികൾ തടയാൻ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്.കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. കോവിഡ് 19 ഭീഷണി നിലനിൽക്കുമ്പോൾ മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: all should cor­po­rate in clean­ing day progress

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.