Janayugom Online
haryana exam

പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും തോറ്റു: അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി

Web Desk
Posted on May 31, 2018, 5:53 pm
ചണ്ഡീഗഡ്: ഹരിയാനയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും തോറ്റതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹരിയാനയിലെ പല്‍വാലില്‍  51 കുട്ടികളാണ് പരീക്ഷയ്ക്ക് ഇരുന്നത്. ഇവര്‍ തോറ്റതായും ഇതിനെത്തുടര്‍ന്ന്  അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
 ഹരിയാന ബോര്‍ഡ് നടത്തിയ  പത്താംക്ലാസ് പരീക്ഷ എഴുതിയ പല്‍വാലിലെ ദീഗോട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് തോറ്റത്. മുഴുവന്‍ കുട്ടികളും തോല്‍ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഡിഇഒ സുമന്‍ നെയ്ന്‍ പറഞ്ഞു. സ്കൂളില്‍ നടന്നുവരുന്ന പാഠ്യരീതി മോശമാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം രക്ഷിതാക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ക്ഷുഭിതരായ രക്ഷിതാക്കള്‍ സ്കൂള്‍ പൂട്ടിയിട്ടു.
കഴിഞ്ഞ ദിവസമാണ് ഹരിയാന ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്ഡ പത്താം ക്ലാസ് റിസള്‍ട്ട് പുറത്തുവിട്ടത്.51.15 ശതമാനം കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു.