കൊറോണ വൈറസ് സംശയത്തെ തുടർന്ന് കോഴിക്കോട് നിന്ന് പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിച്ചു. പരിശാധനക്ക് അയച്ച 137 സാമ്പിളുകളും നെഗറ്റിവാണെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ അറിയിച്ചു. ഫലം നെഗറ്റിവാണെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിലവില്‍ 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്19 നുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള കാര്യങ്ങള്‍ അറിയാനായി മാത്രം പ്രത്യേകം മൊബൈല്‍ ആപ്പ് കൊവിഡ്19 എന്ന പേരില്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ 1077 ടോള്‍ഫ്രീ നമ്ബറിലൂടെയും വിവരമറിയാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
English summary: All test results in Kozhikode are negative
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.