ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്

Web Desk

തിരുവനന്തപുരം

Posted on March 27, 2020, 10:39 am

ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധന ഫലം കൂടി ലഭിച്ചതോടെയാണ് ആശങ്ക അകന്നത്. ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്

ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 179 പേര്‍ നിരീക്ഷണത്തിലായിരുന്നു. രോഗം ഭേദമായ ശ്രീചിത്രയിലെ ഡോക്?ടര്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു. ആശങ്ക വി?ട്ടൊഴിഞ്ഞതോടെ ശ്രീചിത്രയില്‍ ഭാഗികമായി ചികിത്സ ആരംഭിച്ചു. ടെലി മെഡിസില്‍ സൗകര്യമാണ്? ഏര്‍പ്പെടുത്തിയിരിക്കുന്നത്?. ഇതുവഴി ഒ.പി ചികിത്സ ലഭ്യമാക്കും.

സ്?പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. വിശദവിവരങ്ങള്‍ക്ക്? 04712524621 (ന്യൂറോളജി), 04712524533 (കാര്‍ഡിയോളജി).

you may also like this video