Web Desk

ന്യൂഡൽഹി

January 12, 2021, 10:57 pm

മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം: സിപിഐ

Janayugom Online

സുപ്രീം കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. നിയമങ്ങൾ ഉടൻ റദ്ദാക്കുകയും അടുത്ത് ചേരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം.

നിയമം നടപ്പിലാക്കുന്നത് റദ്ദാക്കിയ നടപടി അംഗീകരിക്കുമ്പോഴും പരിശോധനാ സമിതിയെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച പരിശോധിക്കുന്നതിനുള്ള സമിതിയെ നിയോഗിച്ച നടപടി സംശയാസ്പദമാണ്. സുപ്രീംകോടതി സ്റ്റേ ചെയ്തതിന്റെയും കർഷകരും അവർക്കൊപ്പം നിലകൊള്ളുന്ന പൊതുസമൂഹവും ആവശ്യപ്പെടുന്നതുമനുസരിച്ച് മൂന്ന് നിയമങ്ങളും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാജ ആവശ്യപ്പെട്ടു.

ENGLISH SUMMARY:All three agri­cul­tur­al laws should be repealed: CPI
You may also like this video