29 March 2024, Friday

Related news

December 22, 2023
December 10, 2023
November 16, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് നിയന്ത്രണം: എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 10:11 pm

കോവിഡ് നിയന്ത്രണം ഫലപ്രദമാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലും കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ വേഗത്തിലാക്കാൻ വിളിച്ചു ചേർത്ത അടിയന്തര ഓൺലൈൻ കോവിഡ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ കിടത്തിച്ചികിൽസാ സൗകര്യങ്ങൾ ഉള്ള എല്ലാ ആശുപത്രികളിലും കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീവ്രശ്രമമുണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികളിൽ ഐ സി യു സംവിധാനം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തയ്യാറാണ്. മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ പ്രാദേശികമായി കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ സൗകര്യം ഒരുക്കണം. താഴെ തട്ടിൽ പോരായ്മകളുണ്ടെങ്കിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ പരിഹരിക്കണം. ജീവനക്കാർ, ആംബുലൻസ്, മരുന്നുകൾ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കോവിഡ് സാഹചര്യവും തയ്യാറെടുപ്പുകളും ചർച്ച ചെയ്യാൻ ഇന്ന് (ജനുവരി 26) വൈകീട്ട് ഏഴിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തതായും മന്ത്രി അറിയിച്ചു.

ആശുപത്രികളിൽ കോവിഡ് ചികിത്സക്കായി 50 ശതമാനം കിടക്കകൾ നീക്കിവെക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി യോഗത്തിൽ നിർദ്ദേശിച്ചു. സർക്കാർ തലത്തിൽ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. ജില്ലയിലെ മാർക്കറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജനക്കൂട്ടമുണ്ടാകാതിരിക്കാൻ പൊലീസ് നിയന്ത്രണമേർപ്പെടുത്തും. നിലവിൽ ജില്ലയിൽ തുടർന്നു വരുന്ന പ്രതിരോധ, ചികിൽസാ നിയന്ത്രണ പ്രവർത്തനങ്ങളിൽ മന്ത്രി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

യോഗത്തിൽ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ, എംഎൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ.വിജയൻ, എം.കെ.മുനീർ, കെ.എം.സച്ചിൻ ദേവ്, കെ.കെ.രമ, ലിൻ്റോ ജോസഫ്, മേയർ ഡോ.ബീന ഫിലിപ്പ്,

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ.രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ്, ഡി പി എം ഡോ.എ നവീൻ, ഡിസ്ട്രിക്ട് കോവിഡ് സർവെയ്ലെൻസ് ഓഫീസർ ഡോ.എം.പീയൂഷ്, ജില്ലാ പോലീസ് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: All to work togeth­er to pre­vent covid; Min­is­ter Moham­mad Riyaz

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.