ക​ഫീ​ൽ ഖാ​നെ ഉടൻ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വുമായി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​

Web Desk

ല​ക്നോ

Posted on September 01, 2020, 11:36 am

ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ച ഡോ. ​ക​ഫീ​ൽ ഖാ​നെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തി​ൻറെ പേ​രി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ക​ഫീ​ൽ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത് ദേ​ശ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ​ത്. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

Eng­lish sum­ma­ry; Alla­habad High Court has ordered the imme­di­ate release of Kafeel Khan

You may also like this video;