വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം അംഗീകരിക്കില്ല; ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളി കോടതി

Web Desk

അലഹബാദ്

Posted on October 30, 2020, 8:47 pm

ഇന്ന് വിവാഹം ചെയ്യുന്നതിന് വേണ്ടി മത പരിവർത്തനം ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോഴിതാ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച റിട്ട് ഹർജി അലബഹാദ് ഹൈക്കോടതി തള്ളി. ഹിന്ദു മതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനായി മുസ്ലിം യുവതി മാസങ്ങൾക്ക് മുമ്പാണ് മതം മാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയതെന്നാണ് റിപ്പോർട്ടുകൾ.

വിവാഹത്തിന് വേണ്ടി മാത്രം ചെയ്യുന്ന മതം മാറ്റം അംഗീകരിക്കാനാവുന്നതല്ലെന്ന് 2014 ലെ വിധിന്യായത്തെ പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് ത്രിപാഠി നിരീക്ഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഇക്കാര്യത്തിൽ ഇടപെടാൻ താത്പര്യമില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹർജി തള്ളിയത്.

എന്തെങ്കിലും ഒരു ആഗ്രഹം സഫലീകരിക്കാൻ വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാകില്ലെന്നും 2014 ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. മതപരിവർത്തനം നടത്തുന്നുണ്ടെങ്കിൽ അതിൽ വിശ്വാസവും ആത്മാർഥതയും ഉണ്ടായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry; alla­ha­habad high­court statement

You may also like this video;