കോഴിക്കോട്: അലൻ ശുഹൈബ്, ത്വാഹാ ഫസൽ എന്നിവർ പ്രതികളായ യു എ പി എ കേസ് എൻ ഐ എ കോടതിയിലേക്ക് മാറ്റാൻ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചു. കേസ് സംസ്ഥാന പോലീസിൽ നിന്ന് ഏറ്റെടുത്തതിന് പിന്നാലെയാണ് യു എ പി എ കേസ് കൊച്ചിയിലെ എൻ ഐ എ കോടതിയിലേക്ക് മാറ്റുന്നത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ കേസുള്ളത്. ഇത് മാറ്റാനുള്ള അപേക്ഷയാണ് പ്രത്യേക എൻ ഐ എ സംഘം സമർപ്പിച്ചത്. കോഴിക്കോട് കേസന്വേഷിച്ചിരുന്ന പോലീസ് സംഘത്തിൽ നിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. അന്തർസംസ്ഥാന ബന്ധം സംശയിക്കുന്ന കേസായതിനാലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് നേരത്തെ എൻ ഐ എ ഏറ്റെടുത്തത്.
സി പിഎം പ്രവർത്തകരായ അലൻ ശുഹൈബ്, ത്വാഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ മാവോയിസ്റ്റ് ലഘുലേഖകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. നിലവിൽ കേസന്വേഷിക്കുന്ന സംസ്ഥാന പോലീസിൽ നിന്ന് അന്വേഷണ ഫയലുകൾ കൈമാറുന്നതിന് മുമ്പ് തന്നെ എൻ ഐ എ അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജുമായി എൻ ഐ എ കൊച്ചി യൂനിറ്റ് എസ് പി രാഹുൽ, ഡി വൈ എസ് പി വിജയൻ എന്നിവർ കൂടിക്കാഴ്ച നടത്തി വിശാദാംശങ്ങൾ ശേഖരിച്ചു. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ ജെ ബാബുവിനായിരുന്നു നേരത്തെ കേസന്വേഷണ ചുമതല. എന്നാൽ എൻ ഐ എ കേസ് ഏറ്റെടുത്തതിന്റെ ഉത്തരവ് ഇവർക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.