തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണം നിഷേധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കമലിനെതിരെയുള്ള ആരോപണം. കമല്‍ പീഡിപ്പിച്ചെന്നു കാട്ടി 2019 ഏപ്രില്‍ 26നാണ് യുവതി വക്കീല്‍ നോട്ടീസ് അയച്ചത്. കൊച്ചി സ്വദേശിയും മോഡലുമായ പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. തന്റെ വക്കീല്‍ പറഞ്ഞതു പ്രകാരം തുടര്‍ നടപടികള്‍ അവരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതിനായി കാത്തിരുന്നെന്നും എന്നാല്‍ അങ്ങനെയൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഇത് തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും കമല്‍ വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ അദ്ദേഹമാണ് എന്നതിനുള്ള തെളിവുകള്‍ തന്റെ പക്കലില്ലെന്നും കമല്‍ വ്യക്തമാക്കുന്നു. മതത്തിന്റെ പേര് പറഞ്ഞ് ഒരു ചാനല്‍ തന്നെ ആക്രമിക്കുന്നുണ്ടെന്നും അവര്‍ തന്നെ കമലുദ്ദീന്‍ മുഹമ്മദ് മജിദ് എന്നാണ് വിളിക്കുന്നത് എന്നും എന്നാല്‍ മലയാള സിനിമയ്ക്ക് കമലുദ്ദീന്‍ ഇല്ല കമല്‍ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പീഡന ആരോപണങ്ങള്‍ താന്‍ നിഷേധിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് നടി ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാത്തതെന്നും എന്തുകൊണ്ടാണ് കേസ് ഫയല്‍ ചെയ്യാത്തതെന്നും കമല്‍ ചോദിക്കുന്നു. കൂടാതെ തന്റെ സിനിമയിലേക്കുള്ള കാസ്റ്റിംങ് ടീമുകളും അസോസിയേഷനുകളുമാണ് നടത്തുന്നതെന്നും ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തി ബലാത്സംഗശ്രമം നടത്തി എന്ന് പറയുന്നത് താന്‍ പൂര്‍ണമായി നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: sexual allegation against director kamal
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.