20 April 2024, Saturday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
August 6, 2023
August 5, 2023
June 26, 2023
June 25, 2023
June 24, 2023

മോന്‍സന്‍ മാവുങ്കലിനു വേണ്ടി സാമ്പത്തീക തര്‍ക്കം പരിഹരിക്കാന്‍ നടന്‍ ബാല ഇടപെട്ടിട്ടുണ്ടെന്ന് ആക്ഷേപം

Janayugom Webdesk
കൊച്ചി
September 28, 2021 3:18 pm

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനു വേണ്ടി സാമ്പത്തീക തര്‍ക്കം പരിഹരിക്കാന്‍ നടന്‍ ബാല ഇടപെട്ടിട്ടുണ്ടെന്ന് ആക്ഷേപം. മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുമായുള്ള തര്‍ക്കം പരിഹരിക്കാനാണ് ഇടപെട്ടത്. മോന്‍സനെതിരെ അജി നല്‍കിയ പരാതി പിന്‍വലിക്കാന്‍ ബാല ഇടപെട്ട് ബാല നടത്തുന്ന സംഭാഷണം പുറത്തുവന്നു.
പത്ത് വര്‍ഷത്തോളം മോന്‍സനൊപ്പം ജോലി ചെയ്തിരുന്ന അജിയെ പണം നല്‍കാതെ മോന്‍സന്‍ പിരിച്ചുവിട്ടിരുന്നു. അജിക്കെതിരെ മോന്‍സന്‍ പോലീസിന് പരാതിയും നല്‍കി. ഇതോടെ മോന്‍സന്‍ തിരിച്ചും പരാതി നല്‍കി. മോന്‍സന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആളാണ് അജി. മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അജി പറയുന്നു.

പത്തു വര്‍ഷം പട്ടിയെ പോലെ പണിയെടുത്തതിന് ലഭിച്ച ബോണസാണ് കള്ളക്കേസുകളെന്ന് അജി ബാലയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. മോന്‍സനെതിരായ കേസ് പിന്‍വലിക്കാന്‍ ബാല ആവശ്യപ്പെടുമ്ബോള്‍ അജി വിസമ്മതിക്കുകയാണ്. തനിക്കെതിരെ കേസ് കൊടുക്കുമ്ബോള്‍ നാല് കുഞ്ഞുങ്ങള്‍ തനിക്കുണ്ടെന്ന കാര്യം മോന്‍സന്‍ ഓര്‍ത്തില്ലല്ലോ എന്നും അജി ബാലയോട് ചോദിക്കുന്നുണ്ട്.

ബാലയുടെ അടുത്ത സുഹൃത്താണ് മോന്‍സന്‍. ബാലയുടെ യുട്യൂബ് ചാനലില്‍ ബാല മോന്‍സനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇവര്‍ അയല്‍ക്കാരുമാണ്. ബാലയുടെ വിവാഹത്തിന് മോന്‍സന്‍ നിറസാന്നിധ്യമായിരുന്നു.


ഇത് കൂടി വായിക്കൂ: മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടതെന്ന് ബാല


അതേസമയം, മോന്‍സനുമായി തനിക്ക് സാമ്ബത്തിക ഇടപാട് ഒന്നുമില്ലെന്നും അയല്‍ക്കാരനും സുഹൃത്തുമെന്ന നിലയില്‍ ഡ്രൈവറുമായുള്ള ശമ്പള തര്‍ക്കം പരിഹരിക്കാനാണ് ഇടപെട്ടതെന്നും ബാല പറയുന്നു. ഡ്രൈവര്‍ ആവശ്യപ്രകാരമാണ് ഇടപെട്ടത്. മോഹന്‍ലാലിനെ മോന്‍സന് പരിചയപ്പെടുത്തിയത് താനല്ലെന്നും ബാല പറയുന്നു.

അതേസമയം, തട്ടിപ്പിലൂടെ മോന്‍സന്‍ സമ്ബാദിച്ച പണത്തിന്റെ വിഹിതം ബാലയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കേസിലെ പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

Eng­lish sum­ma­ry; Alle­ga­tion that actor Bala was involved in resolv­ing the finan­cial dis­pute on behalf of Mon­son Maungdaw

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.