25 April 2024, Thursday

Related news

February 6, 2024
December 7, 2023
November 30, 2023
October 18, 2023
July 25, 2023
July 10, 2023
July 10, 2023
April 1, 2023
March 29, 2023
March 1, 2023

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണം: ഹൈക്കോടതി ഇടപെട്ടു

Janayugom Webdesk
കൊച്ചി
October 13, 2021 4:23 pm

എറണാകുളത്ത് പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടികളെ വിട്ടുകിട്ടാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.

എറണാകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബമാണ് നോര്‍ത്ത് കസബ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. പെണ്‍മക്കളെ സഹോദരങ്ങള്‍ പീഡിപ്പിച്ചെന്നാരോപിച്ച്‌ പൊലീസ് കളളക്കേസെടുത്തെന്നും കേസ് ഒത്തതീര്‍പ്പാക്കാന്‍ പൊലീസ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായതോടെയാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയ ഇടപെട്ടത്. ഹരജിയില്‍ ഡി.ജി.പിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കി.

ഇക്കഴിഞ്ഞ ആഗസ്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടവരോടൊപ്പം വീട് വിട്ട് പോയ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികളെ ഡല്‍ഹിയല്‍ നിന്ന് കണ്ടെത്തിയെങ്കിലും ഒരാള്‍ പീഡനത്തിനിരയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളുടെ സഹോദരന്മാരെ തന്നെ പ്രതിചേര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ എല്ലാ ആരോപണണങ്ങളും തളളുകയാണ് പൊലീസ്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Eng­lish Sum­ma­ry: Alle­ga­tion that the police demand­ed mon­ey to set­tle the tor­ture case: The High Court intervened

 

You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.