20 April 2024, Saturday

കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവം; മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

Janayugom Webdesk
തിരുവനന്തപുരം
December 1, 2021 12:07 pm

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. പത്തനംതിട്ട റാന്നി സ്വദേശിയുടെ നാല് വയസുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എട്ട് ദിവസം മുന്‍പാണ് കുഞ്ഞിനെ തലയിലെ മുഴയ്ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോഴും ആശുപത്രില്‍ തുടരുന്ന കുഞ്ഞിന് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല എന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നത്.

എന്നാല്‍ യാതൊരു ചികിത്സാ നിഷേധവും ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും, കുഞ്ഞിന്റെ സ്‌കാനിംഗ് ഇന്ന് തന്നെയെടുക്കുമെന്നും ആശുപത്രി വക്താക്കള്‍ പറഞ്ഞു. സ്‌കാനിംഗ് മെഷീന്‍ തകരാര്‍ ആയതാണ് സ്‌കാനിംഗ് വൈകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

 

Eng­lish sum­ma­ry; Treat­ment denied for Trib­al child allegation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.