November 30, 2023 Thursday

Related news

November 15, 2023
November 15, 2023
November 1, 2023
October 17, 2023
September 15, 2023
July 2, 2023
June 28, 2023
March 16, 2023
March 11, 2023
January 27, 2023

തടവുകാര്‍ക്ക് അനര്‍ഹമായ ഇളവുകള്‍ നല്‍കുന്നുവെന്ന ആരോപണം; പരിശോധന ശക്തമാക്കി ജയില്‍ വകുപ്പ്

Janayugom Webdesk
കോ​ഴി​ക്കോ​ട്
October 7, 2021 9:46 pm

തടവുകാര്‍ക്ക് അനര്‍ഹമായ ഇളവുകള്‍ നല്‍കുന്നുവെന്ന ആരോപണത്തില്‍ പരിശോധന ശക്തമാക്കി ജയില്‍ വകുപ്പ്. സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ ചില തടവുകാര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഓ​രോ ജ​യി​ലു​ക​ളി​ലും മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ ഡി​ഐ​ജി​മാ​ർ​ക്ക് ജ​യി​ൽ മേ​ധാ​വി നി​ർദ്ദേ​ശം ന​ൽ​കി​. സൗ​ത്ത്, സെ​ൻ​ട്ര​ൽ, നോ​ർ​ത്ത് സോ​ണു​ക​ളി​ലാ​യു​ള്ള ഡി​ഐ​ജി​മാ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​യി​ലു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ നടത്തും. 

കോ​ട​തി​ക​ളി​ൽ നി​ന്നെ​ത്തു​ന്ന ത​ട​വു​കാ​രു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും യാ​തൊ​രു വി​ധ​ത്തി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ ജ​യി​ലി​ൽ എ​ത്ത​രു​തെ​ന്നും സൂ​പ്ര​ണ്ടു​മാ​ർ​ക്ക് നി​ർദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്ന് ജ​യി​ലു​ക​ളി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു. ഡി​ഐ​ജി​മാ​രു​ടെ പ​രി​ശോ​ധ​ന ഭ​യ​ന്നാ​ണ് രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന ഇ​ള​വു​ക​ൾ ജ​യി​ല​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി​യ​ത്. ജ​യി​ലു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​രെ നി​ർ​ബാ​ധം ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ ഒ​ത്താ​ശ ചെ​യ്തു​ന​ൽ​കുന്നതായും പരാതി ഉയര്‍ന്നിരുന്നു. പ്ര​ത്യേ​ക ഭ​ക്ഷ​ണ​വും ചി​ല പ്ര​തി​ക​ൾ​ക്ക് ന​ൽ​കു​ന്ന സം​ഭ​വ​ങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലൊ​ന്നും ജ​യി​ലു​ക​ളി​ലെ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാധിച്ചിട്ടില്ല.
ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നു വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ര​ൻ അ​ഞ്ചു മാ​സ​ത്തി​നി​ടെ പു​റ​ത്തേ​ക്കു വി​ളി​ച്ച​തു ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ത​വ​ണ​യാ​ണെന്ന് കണ്ടെത്തിയിരുന്നു. ഫോ​ൺ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ര​ഹ​സ്യ റി​പ്പോ​ർ​ട്ടി​ലാ​യി​രു​ന്നു ഈ ​വി​വ​ര​മു​ള്ള​ത്. നേ​ര​ത്തെ​യും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജ​യി​ലു​ക​ളി​ൽ പ്ര​തി​ക​ൾ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി കണ്ടെത്തിയിരുന്നു. ‍

ENGLISH SUMMARY:Allegations of grant­i­ng undue con­ces­sions to prisoners
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.