കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ പുറത്തു നിന്നെത്തിയ വിദ്യാർത്ഥികളുടെ ലൈം ഗികാതിക്രമം. ഡല്‍ഹിയിലെ ഗാര്‍ഗി കോളേജിലെ വിദ്യാര്‍ഥിനികൾക്കു നേരെയാണ് ക്യാംപസിനുള്ളില്‍ കടന്ന മറ്റു വിദ്യാർത്ഥികൾ ലൈം ഗികാതിക്രമം നടത്തിയത്. സംഭവത്തിൽ 10 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ എല്ലാവരും 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. ദില്ലി എൻസിആറിലെ വിവിധ സർക്കാർ, സ്വകാര്യ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഫെബ്രുവരി ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് പുറത്തുനിന്നെത്തിയവര്‍ വിദ്യാര്‍ഥിനികൾക്കു നേരെ ലൈം ഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പോലീസിന്റെ 11 അംഗ സംഘം നിരവധി പേരെ ചോദ്യംചെയ്യുകയും പ്രതികളില്‍ പലരെയും തിരിച്ചറിയുകയും ചെയ്തിരുന്നു. കാേളേജിലെ സെക്യൂരിറ്റി ഗാർഡുകളേയും കോളേജ് ജീവനക്കാരയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ചയാണ് 10 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്.
ക്യാംപസിലെ സെക്യൂരിറ്റി ഗാർഡുകൾ സ്ഥാപിച്ച ബാരിക്കേഡുകളിലൂടെ ചാടിക്കടന്നാണ് പ്രതികൾ ഫെസ്റ്റിൽ പങ്കെടുത്തത്. മദ്യപിച്ചെത്തിയ ഇവർ പെൺകുട്ടികളെ പിടിച്ച് വലിച്ചിഴച്ച് അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. അറസ്റ്റിലായവർക്ക് ആർക്കും തന്നെ ഫെസ്റ്റിൽ പങ്കെടുക്കാൻ പാസുകൾ ഉണ്ടായിരുന്നില്ലെന്നും ഡിസിപി അതുൽ കുമാർ പറഞ്ഞു. കോളേജിലെ ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചതെന്നും ഡിസിപി വ്യക്തമാക്കി.
ലൈം ഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 30 പേര് അടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ക്യാംപസിനകത്തേക്ക് അതിക്രമിച്ച് കയറിയവര്‍ തങ്ങളെ കയറിപ്പിടിക്കുകയും വസ്ത്രത്തിനുള്ളിലൂടെ കൈകടത്തിയും പിന്‍ഭാഗത്ത് കയറിപിടിച്ചും ഉപദ്രവിച്ചെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
English Summary: allegedly molesting students at College fest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.