March 28, 2023 Tuesday

Related news

March 12, 2023
February 3, 2023
October 13, 2022
October 1, 2022
August 13, 2022
May 23, 2022
May 18, 2022
April 6, 2022
March 29, 2022
February 3, 2022

അലയൻസ്എയർ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം: ബിനോയ് വിശ്വം എം പി

Janayugom Webdesk
തിരുവനന്തപുരം:
May 6, 2020 8:37 pm

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലയൻസ് എയറിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു. അലയൻസ് എയറിൽ ഒരു പതിറ്റാണ്ടിലേറെ ജോലി ചെയ്തവരെയാണ് കരാർ സ്ഥാപനമായ എം കെ എന്റർപ്രൈസസ് പിരിച്ചുവിട്ടിരിക്കുന്നത്.

കോവിഡ് 19ന്റെ അനിതരസാധാരണമായ പ്രതിസന്ധിക്കിടയിലും കരാറുകാർ ജീവനക്കാരെ നിഷ്കരുണം പിരിച്ചുവിട്ട നടപടി സർക്കാർ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് അലയൻസ് എയർ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളെ അനുസ്മരിക്കുന്ന ലോകതൊഴിലാളി ദിനമായ മെയ്ദിനത്തിലാണ് നിന്ദ്യമായ ഈ നടപടിയുണ്ടായതെന്നത് വിരോധാഭാസവും ക്രൂരതയുമാണ്.

സ്വകാര്യ സംരംഭകരും സ്ഥാപനങ്ങളും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അനുബന്ധ സംരംഭമായ അലയൻസ് എയറിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ENGLISH SUMMARY: Alliance Air employ­ees to be sacked: Binoy Viswam MP

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.