July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

കേരള പിഎസ്സി പരീക്ഷയുടെ സെന്ററുകൾ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിയ്ക്കുക; നവയുഗം

Janayugom Webdesk
അൽകോബാർ
June 18, 2022

കേരളസർക്കാർ ജോലികൾക്കായുള്ള പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം പ്രവാസികൾക്കും ലഭിയ്ക്കാനായി, പിഎസ്സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സർക്കാർ ജോലി എന്നത് അഭ്യസ്തവിദ്യരായ എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പിഎസ്സി പരീക്ഷ എഴുതി പാസ്സാവുക എന്നതാണ് അതിനുള്ള ഒരേയൊരു മാർഗ്ഗവും. എന്നാൽ കാലങ്ങളായി പ്രവാസികൾക്ക്  അതിനുള്ള അവസരം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. പ്രവാസജോലിയിൽ നിന്നും ലീവെടുത്ത് നാട്ടിൽപോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം പ്രവാസികൾക്കും സാധ്യമായ കാര്യമല്ല.

അവർ ജീവിയ്ക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ഉണ്ടായാൽ,  പ്രവാസികൾക്ക് കൂടി സർക്കാർ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാൽ പിഎസ്സി പരീക്ഷകളുടെ സെന്ററുകൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല സമ്മേളനം അംഗീകരിച്ച ഔപചാരിക പ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

അൽകോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന നവയുഗം കോബാർ മേഖല സമ്മേളനത്തിൽ  ബിജു വർക്കി, ബിനു കുഞ്ഞു, അനീഷ കലാം എന്നിവരടങ്ങിയ പ്രിസീഡിയം അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി മാധവം, സഹീർഷ, സാജൻ കണിയാപുരം, രവി ആന്ത്രോട് എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സജീഷ് പട്ടാഴി  സ്വാഗതം പറഞ്ഞു. നാഫിദ ഇബാഹിം രക്തസാക്ഷി പ്രമേയവും, ദിനേശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

നവയുഗം  കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉത്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വിവിധ  യൂണിറ്റ് കമ്മിറ്റികളെ പ്രതിനിധീകരിച്ചു സന്തോഷ്, ജിതേഷ്, ഷൈജു, ഉണ്ണികൃഷ്ണൻ, ഇബ്രാഹിം, ദിനേശ്, സഹീർഷ, രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ്, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, പ്രിജി കൊല്ലം, ഉണ്ണി മാധവം, ഗോപകുമാർ, ശരണ്യ ഷിബു, കോബാർ മേഖല കുടുംബവേദി സെക്രട്ടറി സുറുമി നസീം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. സന്തോഷ് ചാങ്ങോലിക്കൽ ഔപചാരിക പ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ബിജു വർക്കി നന്ദി പറഞ്ഞു.23 അംഗങ്ങൾ അടങ്ങിയ പുതിയ നവയുഗം കോബാർ മേഖല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish summary;Allow Ker­ala PSC exam­i­na­tion cen­ters in Gulf coun­tries includ­ing Sau­di Ara­bia; navayugom

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.