കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് ധനസഹായവുമായി തെലുങ്ക് താരം അല്ലു അർജുൻ. 1.25 കോടി രൂപയാണ് കേരളം,തെലങ്കാന ആന്ധ്രപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കും കൂടിയായി നൽകിയിരിക്കുന്നത്. കേരളത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകിയിരിക്കുന്നത്.
തന്റെ വീഡിയോ പങ്കുവച്ച്കൊണ്ട് താരം പറയുന്നതിങ്ങനെയാണ് -
കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. ഈ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് കേരളം,തമിഴ്നാട്,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കായി 1.25 കോടി രൂപ സംഭാവന നൽകുന്നു. ഈ മഹാമാരിയെ നമ്മൾ ഒന്നിച്ചു തന്നെ നേരിടും
https://www.facebook.com/AlluArjun/videos/228481951851536/
English Summary: Allu arjun donate money to kerala,andra and telangana
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.