28 March 2024, Thursday

എല്ലാ കറ്റാര്‍വാഴയും കഴിക്കാമോ? ഒരുപാട് കഴിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും

Janayugom Webdesk
June 22, 2022 4:27 pm

നിരവധി ഗുണങ്ങളുള്ള ഔഷധമാണ് കറ്റാർവാഴ. സൗന്ദര്യസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഈ ഔഷധം പല ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഇന്ന് പലരും കറ്റാർവാഴ ജ്യൂസും അതുപോലെതന്നെ സാലഡിലും മറ്റും ചേർത്ത് പാചകം ചെയ്ത് എടുക്കൂന്നു. എന്നാൽ, എല്ലാകറ്റാർവാഴയും ഭക്ഷ്യയോഗ്യമാണോ? നമ്മൾ കഴിക്കുവാൻ തിരഞ്ഞെടുക്കുന്ന കറ്റാർവാഴകളിൽ ഏതാണ് ഭക്ഷ്യയോഗ്യമായത് എന്ന് എങ്ങനെ തിരിച്ചറിയാം? ഇത് ഒന്ന് വായിച്ച് നോക്കൂ.

ശരീരത്തിലെ ബ്ലഡ്ഷുഗർ കുറയ്ക്കുന്നതിനും അതുപോലെ രക്തത്തിലെ ആന്റി ഓക്സിഡന്റ് ലെവൽ കൂട്ടുന്നതിനുമെല്ലാം കറ്റാർവാഴ നല്ലരീതിയിൽ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചിലർക്ക് മലബന്ധത്തിന്റെ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. ഇതെല്ലാം മാറ്റുവാൻ നല്ലൊരു മരുന്നാണ് കറ്റാർവാഴ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത്. അതുപോലെ മിക്കവർക്കും ഇന്ന് പല്ലിൽ പ്ലാക്ക് കണ്ടുവരുന്നുണ്ട്. ഈ പല്ലിന്റെ പ്രശ്നം കുറയ്ക്കുവാൻ ഏറ്റവും നല്ല പരിഹാരമാണ് കറ്റാർവാഴ കഴിക്കുന്നത്. അതുപോലെ അൾസർ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
സാധാരണയായി കറ്റാർവാഴയുടെ ഉള്ളിലെ ജെല്ലും അതുപോലെ പുറത്തെ തൊലിയുമാണ് എല്ലാവരും കഴിക്കുവാൻ തിരഞ്ഞെടുക്കുന്നത്. ഇവ നന്നായി കഴുകി എടുത്തതിനുശേഷം സാലഡിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഭവങ്ങളിലോ ചേർക്കാവുന്നതാണ്. ഇവ തനിയെ കഴിച്ചാൽ നല്ല കയ്പ്പുരുചിയായിരിക്കും. ഇത് ഒഴിവാക്കുവാൻ ഉപ്പ് ചേർത്തോ അല്ലെങ്കിൽ കറികളിൽ ഇട്ടും ഉപയോഗിക്കാം.

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍ വാഴ! | News in Malayalam

കറ്റാർവാഴയുടെ തൊലിക്കും അതുപോലെ ജെല്ലിനുമിടയിൽ ഒരു ലെയറുണ്ട്. ഇത് പൊതുവിൽ ലാറ്റെക്സ് എന്നാണ് അറിയപ്പെടുന്നത്. അതായത്, മഞ്ഞനിറത്തിൽ ദ്രാവകരൂപത്തിലാണ് ഇവ കാണപ്പെടുന്നത്. ഇത് കുറച്ച് അളവിൽ ശരീരത്തിൽ എത്തിയാൽ പ്രശ്നമില്ല. ഇത് മലബന്ധം ഇല്ലാതിരിക്കുവാൻ സഹായിക്കും. എന്നാൽ, ഇത് അമിതമായാൽ വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനും അതുപോലെ ഹൃദയമിടിപ്പ് താളംതെറ്റുന്നതിനും പ്രമേഹത്തിലേക്കും വരെ ഇത് നയിക്കും.

എല്ലാ കറ്റാർവാഴയും ഭക്ഷ്യയോഗ്യമല്ല. അലോവേര ബാർബഡെൻസീസ് മില്ലർ എന്നറിയപ്പെടുന്ന കറ്റാർവാഴ മാത്രമാണ് സത്യത്തിൽ കഴിക്കുവാൻ സാധിക്കുന്നത്. ഇത് മറ്റുള്ള കറ്റാർവാഴകളേക്കാൾ വലുതും അതുപോലെതന്നെ തല്ല തടിയും ഇതിന് ഉണ്ടായിരിക്കും. അതുപോലെതന്നെ ഇതിന്റെ ഉള്ളിൽ നല്ലരീതിയിൽ കറ്റാർവാഴ ജെല്ലും കാണപ്പെടും. ഇത് നല്ല പച്ചയും അതുപലെ ഗ്രേ നിറവും ചേർന്നിട്ടുള്ള വർണ്ണത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ മൂപ്പ് എത്താത്ത ഇലകളിൽ ചിലപ്പോൾ വെള്ളപ്പാടുകൾ കണ്ടെന്നുവരാം. എന്നാൽ, ഇത് മൂപ്പ് എത്തുന്നതോടെ ഈ പാടുകളെല്ലാം മാറി നല്ല പച്ച നിറത്തിൽ കാണപ്പെടും. യാതൊരു പാടുകളുമില്ലാതെ തികച്ചും പ്ലെയിനായിട്ടായിരിക്കും ഇവ കാണപ്പെടുന്നത്. എന്നാൽ, മിക്കവരുടെ വീടുകളിൽ നോക്കിയാലും കാണപ്പെടുന്നത് അലോവേര വാർ ചിനെൻസീസ് എന്നയിനം കറ്റാർവാഴയാണ്. ഇത് വളരെ നേർത്തതും നീലയും പച്ചയും വർണ്ണത്തിലായി കാണപ്പെടുന്നവയുമായിരിക്കും. ഇതിന്റെ മൂപ്പെത്താത്ത ഇലകളിലും അതുപോലെതന്നെ മൂപ്പ് എത്തിയ ഇലകളിലായാലും വെള്ള കുത്തുകൾ അല്ലെങ്കിൽ പാടുകൾ കാണുവാൻ സാധിക്കും. ഈ കറ്റാർവാഴ പ്രധാനമായും മുറിവുകളും പുകച്ചിലുമെല്ലാം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിൽ ജെല്ലിന്റെ അളവ് നല്ലപോലെ കുറവായിരിക്കും. ഈ കറ്റാർവാഴ കഴിക്കുവാൻ ഉപയോഗിക്കുന്നത് നല്ലതല്ല.

കറ്റാർ വാഴ കൃഷി — Vikaspedia

കറ്റാർവാഴ കൂടുതല്‍ കഴിച്ചാലും പാർശ്യഫലങ്ങൾ ഉണ്ടാകാം.
ചെറിയ അളവിൽ കുറച്ചുകാലം കഴിച്ചാൽ ആരോഗ്യത്തിന് ഇവ നല്ലതാണ്. എന്നാൽ, കറ്റാർവാഴയുടെ ഒരു ഇല മൊത്തത്തിൽ കുറേ കാലം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതരത്തിലുള്ള ആരോഗ്യ മുദ്ധിമുട്ടുകൾ ഇവ ഉണ്ടാക്കും. പ്രത്യേകിച്ച് ഡയേറിയ, ഹൃദയമിടിപ്പ് താളം തെറ്റുന്നത്, വൃക്ക തകരാറ് എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടെന്നു വരാം.

കറ്റാർവാഴ ഉപയോഗിച്ച് സാലഡ്, പുഡിംഗ്, ജ്യൂസ് അതുപോലെ കറി എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. സാലഡിൽ ഇതിന്റെ ജെൽ രണ്ട് മുന്ന് ചെറിയ കഷ്ണങ്ങൾ മാത്രം ചേർക്കുക. അതുപോലെ ഡ്രൈ ആയി കറി ഉണ്ടാക്കുമ്പോൾ ഇതിന്റെ തൊലി ചേർക്കാവുന്നതാണ്. പുഡിംഗിൽ അലങ്കരിക്കുവാനും കറ്റാർവാഴ ജെൽ ഉപയോഗിക്കാം. ഇതെല്ലാം മിതമായ അളവിൽമാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.

Eng­lish summary;aloe vera edi­ble and nonedible
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.