വാഹിദ് ചെങ്ങാപ്പള്ളിയുടെ കഥയെ ആസ്പദമാക്കി, സിനിമാ താരവും, ഷോർട്ട് ഫിലിം സംവിധായകനുമായ സഹീർ മുഹമ്മദിന്റെ സംവിധാന മികവിൽ ഒരു ഷോർട്ട് ഫിലിം“ALONE” തയ്യാറാവുന്നു.സി. ജെ. വാഹിദ് ചെങ്ങാപ്പള്ളിയും പ്രവാസി സഞ്ജു പിള്ളയും ചേർന്ന് നിർമ്മിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ക്യാമറ സലീൽ ഇല്ലിക്കുളം നിർവ്വഹിക്കുന്നു.
ദീർഘകാലം ജനയുഗം വാരികയുടേയും പത്രത്തിന്റേയും സിനിരമയുടേയും മുഖ്യ പത്രാധിപരും മാനേജിംഗ് എഡിറ്ററും നാടകനടനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമൊക്കെയായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ മകൻ റാഫി കാമ്പിശ്ശേരി അഭിനയിക്കുന്ന ഹൃസ്വ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുന്നു. ദൃശ്യ ജാലകം യൂട്യൂബ് ചാനൽ വഴി അധികം വൈകാതെ തന്നെ ചിത്രിത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് വാഹിദ് ചെങ്ങാപ്പള്ളി പറഞ്ഞു.
ENGLISH SUMMARY: alone short film
YOU MAY ALSO LIKE THIS VIDEO