പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും വിടുന്ന മട്ടില്ല; കൊല്ലത്തേക്കാൾ നല്ലത് മലപ്പുറം

Web Desk
Posted on March 19, 2019, 3:53 pm

തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ‘തന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോടും പാര്‍ട്ടി പ്രസിഡന്റിനോടും പറഞ്ഞു. എന്നാൽ അവർ നിർബന്ധിക്കുകയാണ്, കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് ഞാന്‍ എന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

കൊല്ലത്ത് മത്സരിക്കുന്നതിനേക്കാള്‍ ഭേദം മലപ്പുറത്ത് പോയി മത്സരിക്കുന്നതാണെന്നും, തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ അവിടെ മത്സരിക്കണമെന്നാണ് ആഗ്രഹം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സഭകളുമായും എന്‍എസ്എസുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളത്.പത്തനംതിട്ടയില്‍ പാര്‍ട്ടി വേറെ ആര്‍ക്കെങ്കിലും എന്നേക്കാള്‍ വിജയസാധ്യത കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.