ആലപ്പുഴയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങള്‍ ചേര്‍ന്ന് വയോധികനെ ഇടിച്ചു കൊന്നു. ചേര്‍ത്തല തെക്ക്മറ്റത്തില് മണിയനാണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ ശ്രീധര റാവു ‚സുന്ദരേശ റാവു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഏറെ നാളുകളായി അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടായിരിന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
English summary: murder in Alapuzha district.
You may also like this video;