വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ രംഗത്ത്. കപിൽ മിശ്ര പ്രകോപന പ്രസംഗങ്ങളിലൂടെ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും അലുംനി അസോസിയേഷൻ പ്രസിഡന്റ് അനീഷ് കുമാർ, ജനറൽ സെക്രട്ടറി വിജയ് രാഹുൽവാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഡിഎസ്എസ്ഡബ്ല്യൂയിലെ പൂർവ്വ വിദ്യാർത്ഥിയാണ് കപിൽമിശ്ര.
1947ലെ വിഭജനം, 1984ലെ സിഖ് വംശഹത്യ എന്നിവയടക്കമുള്ള ഡൽഹിയിലെ മോശം സമയങ്ങളിൽ അവർക്കെതിരെ നിന്നതാണ് ഡിഎസ്എസ്ഡബ്ല്യൂവിന്റെ പാരമ്പര്യം. ഇത്രയും കാലത്തിനിടയിൽ സമൂഹത്തിൽ ഗുണപരമായി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യ പ്രവർത്തകരെയും അക്കാദമിക് വിദഗ്ധരെയും നേതാക്കളെയും എഴുത്തുകാരെയും സംവിധായകരെയും ഡിഎസ്എസ്ഡബ്ല്യൂവിന് സംഭാവന നൽകാനായി. ഈ മഹത്തരമായ പാരമ്പര്യത്തിന് കപിൽ മിശ്ര കളങ്കമുണ്ടാക്കിയെന്നും അലുംനി അസോസിയേഷൻ പ്രതികരിച്ചു.
English Summary; Alumni Association against BJP leader Kapil Mishra
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.