December 2, 2023 Saturday

Related news

November 30, 2023
November 22, 2023
October 28, 2023
October 17, 2023
October 13, 2023
October 6, 2023
October 5, 2023
September 24, 2023
September 24, 2023
September 13, 2023

ആളൂർ പ്രഭാകരൻ അന്തരിച്ചു

Janayugom Webdesk
മലപ്പുറം
March 14, 2022 11:43 am

സിപിഐയുടെ മുതിർന്ന നേതാവും മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന വളാഞ്ചേരി ചന്ദനക്കാവ് കുറമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ (77) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. ദീർഘകാലം ജനയുഗം ജില്ലാ ലേഖകനായിരുന്നു.

നിലവിൽ സിപിഐ യുടെ മലപ്പുറം ജില്ലാ കൗൺസിൽ അംഗമാണ്.

എഐവൈഎഫ് ആദ്യ മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ മലപ്പുറം ജില്ലാ പ്രഥമ ജില്ലാ സെക്രട്ടറി, കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം, രണ്ട് തവണ ആതവനാട് പഞ്ചായത്ത് അംഗം, മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ നാമധേയത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറി തുടങ്ങി വിവിധങ്ങളായ സംഘടനകളുടെ അമരക്കാരനായിരുന്നു.

സംസ്ഥാനത്ത് ആദ്യമായി നടത്തിയ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: ജയശങ്കർ, സ്മിത. മരുമക്കൾ: കിഷോർ, സ്വപ്ന. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ.

Eng­lish sum­ma­ry; Alur Prab­hakaran pass­es away

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.