25 July 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2023
November 15, 2023
November 14, 2023
November 14, 2023
November 14, 2023
November 11, 2023
November 9, 2023
November 4, 2023
October 19, 2023
September 7, 2023

ആലുവ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
ആലുവ
September 1, 2023 2:46 pm

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പോക്‌സോ കോടതിയിലാണ് അന്വേഷക സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അസ്ഫാക്ക് ആലം മാത്രമാണ് കേസില്‍ പ്രതി. കുട്ടിയുടെ ഉടുപ്പ്, ചെരിപ്പ്, പ്രതിയുടെ ഉടുപ്പ്, ചെരിപ്പ് തുടങ്ങിയ 75 തൊണ്ടി വസ്തുക്കള്‍ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 99 സാക്ഷികളുണ്ട്.

ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ പഴുതടച്ച കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 150 രേഖകളുണ്ട്. ഇതിന് പുറമേ നൂറ് മെഡിക്കല്‍ രേഖകളും സമര്‍പ്പിച്ചു.

Eng­lish Sum­ma­ry: Alu­va mur­der: Chargesheet filed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.