Web Desk

ആലുവ

July 31, 2020, 9:36 am

ആലുവ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Janayugom Online

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ മല്ലിശ്ശേരി എം പി അഷ്റഫ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 29 ാം തീയതിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.