Web Desk

ന്യൂഡൽഹി

April 11, 2021, 9:05 pm

അമർ ജവാൻ ജ്യോതി പോസ്റ്റര്‍: വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Online

സായുധസേനയെ സൂചിപ്പിക്കുന്ന ചിഹ്നം ട്വീറ്റിൽ ഉൾപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി വിവാദത്തിൽ. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി ട്വിറ്ററിൽ പുറത്തുവിട്ട പോസ്റ്ററിലാണ് സായുധ സേനയെ പ്രകീർ‍ത്തിക്കുന്ന വാചകങ്ങളും യുദ്ധസ്മാരകമായ അമർ ജവാൻ ജ്യോതിയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പുറത്തിറക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആർ കെ ലക്ഷ്മണിന്റെ പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ കോമൺ മാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്നതായാണ് പോസ്റ്റർ. ഭയം കൂടാതെ വോട്ട് രേഖപ്പെടുത്താനും ഉദ്ബോധിപ്പിക്കുന്നു. അതേസമയം സായുധ സേനയെ തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ പരാമർശിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ രണ്ട് ഉത്തരവുകൾ കർശനമായി വിലക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് കമ്മിഷന്റെ തന്നെ നടപടി. പോസ്റ്റർ വിവാദമായതോടെ മാതൃകാ പെരുമാറ്റച്ചട്ടം രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കും മാത്രമാണ് ബാധകമാവുകയെന്ന വിശദീകരണമാണ് കമ്മിഷൻ നൽകിയിരിക്കുന്നത്.

Eng­lish sum­ma­ry; amar jawan jyothy poster controversy

You may also like this video;