September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

കേരളത്തിന്റെ വികസന നേട്ടങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയത് ഇടതുപക്ഷ സര്‍ക്കാരുകള്‍: അമര്‍ജിത്ത് കൗര്‍

Janayugom Webdesk
നാദാപുരം
March 31, 2021 8:53 pm

കേരളത്തിന്റെ വികസന നേട്ടങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കിയത് ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗവും എഐടിയുസി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ അമര്‍ജിത്ത് കൗര്‍ പറഞ്ഞു. നാദാപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ കെ വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വളയത്ത് ചേര്‍ന്ന മേഖലാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

കേരളത്തില്‍ ഇഎംഎസ് നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് നാടിന്റെ വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിന്‍രെ സമസ്ത മേഖലകളിലും വികസനത്തിന്റെ വെളിച്ചം എത്തിച്ചു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരുകളെല്ലാം നാടിന്റെ വികസന നേട്ടങ്ങളെ പിറകോട്ടടിപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ഒടുവില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം ഒന്നടങ്കം പ്രതിസന്ധിയിലായപ്പോള്‍ കേരളം മാത്രമാണ് ജനങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ചത്. എല്ലാ വെല്ലുവിളികളേയും സധൈര്യം നേരിട്ട് ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കഴിഞ്ഞു. 

കേരളത്തിലെ ഇടതുക്ഷ സര്‍ക്കാര്‍ രാജ്യത്തിന് ബദല്‍ മാതൃകയാണെന്ന് ഇതിലൂടെ തെളിയുകയായിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. ആരോഗ്യ രംഗത്തും സാമൂഹ്യ സുരക്ഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം കേരളം രാജ്യത്തിന് മാതൃകയാവുകയായിരുന്നു. ആരും പട്ടിണികിടക്കരുതെന്ന ദൃഢനിശ്ചയമായിരുന്നു ഇടതുപക്ഷ സര്‍ക്കാരിന്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫാകട്ടെ അങ്ങേയറ്റം ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. അവര്‍ ജനങ്ങളെ എങ്ങിനെ ദുരിതത്തിലാഴ്ത്താമെന്നാണ് പരിശ്രമിക്കുന്നത്. അരിവിതരണം തടയുന്നതുള്‍പ്പെടെയുള്ള അവരുടെ നിലപാടുകള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. കേരളത്തില്‍ ഒരു തുടര്‍ഭരണം ഉറപ്പാണെന്നാണ് തെരഞ്ഞെടുപ്പ് രംഗത്തെ ചലനങ്ങള്‍ വ്യക്തമാക്കുന്നത്.

കോവിഡ് മറയാക്കി രാജ്യത്തെ തൊഴിലാളിനിയമങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മോഡിസര്‍ക്കാര്‍ മാറ്റിമറിക്കുകയായിരുന്നു. അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും മുഖ്യ പ്രതിപക്ഷമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ഇടതുപക്ഷമാണ് ഇതിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. രാജ്യത്ത് തൊഴിലാളികള്‍ ഒന്നടങ്കം ദുരിതം പേറുകയാണ്. കോവിഡ് കാലത്ത് തൊഴിലില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പട്ടിണിയിലായത്. എന്നാല്‍ സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. 

കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പെടെ ആരംഭിച്ച് ആരും പട്ടിണികിടക്കരുതെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി പി ശശിധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ എം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു, എല്‍ഡിഎഫ് നേതാക്കളായ എം ടി ബാലന്‍, പി എം നാണു, എം ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി ടി വി ബാലന്‍ എന്നിവര്‍ റാലിയില്‍ സംബന്ധിച്ചു. 

Eng­lish sum­ma­ry; Amar­jith Kaur in LDF elec­tion campaign
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.