29 March 2024, Friday

അമര്‍നാഥ് യാത്ര നാളെ ആരംഭിക്കും

Janayugom Webdesk
June 29, 2022 9:08 am

അമര്‍നാഥ് യാത്ര നാളെ ആരംഭിക്കും. യാത്രക്ക് മുന്നോടിയായി ഐജി വിജയ് കുമാറിന്റെ അധ്യക്ഷതയിൽ അന്തിമ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ യോഗം ചേര്‍ന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരർ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായി വിവരങ്ങള്‍ ലഭിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം മുൻ വര്‍ഷങ്ങളേക്കാള്‍ നാലിരട്ടി കൂടുതലാക്കിയെന്ന് വിജയ് കുമാര്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന 43 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര ഓഗസ്റ്റ് 11ന് അവസാനിക്കും.

Eng­lish sum­ma­ry; Amar­nath Yatra will start tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.