ഇ കോമേഴ്‌സ് സ്ഥാപനങ്ങളൾക്ക് അവശ്യവസ്തുക്കളല്ലാത്തവയും വിൽക്കാൻ അനുമതി. മെയ് നാലു മുതൽ വിൽപന ആരംഭിക്കാം. കോവിഡ് ബാധിക്കാത്ത സ്ഥലങ്ങളിലേയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനാണ് സർക്കാർ അനുമതി.
ഓറഞ്ച് , ഗ്രീൻ സോണിലുള്ള പ്രദേശങ്ങളിൽ ഫ്‌ളിപ്‌കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വില്പന പോർട്ടലുകൾക്ക് വില്പന നടത്താം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവസ്തുക്കളും വില്‍പ്പന നടത്താം.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 733 ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെയാണ് സോണുകൾ.ഇവിടുത്ത സ്ഥിതി വിലയിരുത്തി ആഴ്ചയിലൊരിക്കൽ സോണുകളുടെ കാറ്റഗറി പുനഃപരിശോധിക്കും.
റെഡ് സോണിലുള്ള മേഖലകൾ ഗ്രീനിലേയ്ക്കോ ഓറഞ്ചിലേയ്ക്കോ മാറിയാൽ അവിടെയുള്ളവർക്കും ഇ കോമേഴ്‌സ് പോർട്ടൽ വഴി ഉൽപ്പനങ്ങൾ വാങ്ങാം. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആമസോണ്‍ പ്രതിനധി അറിയിച്ചു.
ENGLISH SUMMARY: amazon and flipkart start non essential commodities delivery
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.