ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ആമസോണ്‍

Web Desk
Posted on October 09, 2018, 10:09 pm

ഈ വര്‍ഷത്തെ ആമസോണ്‍ ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നാളെ മുതല്‍ 15 വരെ നടത്തും. വന്‍ വിലക്കുറവും കാഷ്ബാക്ക് ഓഫറുകളുമായാണ് ആമസോണ്‍ എത്തുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുമുണ്ട്.

സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇതേദിവസം തന്നെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ്‌ ബില്യണ്‍ സെയിലും തുടങ്ങുന്നത്. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ ആദ്യദിനം തന്നെ എല്ലാ കാറ്റഗറിയിലെ ഉത്പന്നങ്ങളുടെയും വിൽപന തുടങ്ങും.