23 April 2024, Tuesday

വീട്ടുജോലികളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ

Janayugom Webdesk
ന്യൂയോർക്
September 29, 2021 4:48 pm

ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ. നിങ്ങളെ കേൾക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടിന് പക്ഷെ ഭക്ഷണം പാകം ചെയ്യാനോ വൃത്തിയാക്കാനോ കഴിയില്ല. ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന ആസ്ട്രോ എന്ന റോബോട്ടിനെ ഇന്നലെയാണ് ആമസോൺ അവതരിപ്പിച്ചത്.

ഭക്ഷണം തയാറാക്കാൻ ഈ റോബോട്ടിന് കഴിയില്ലെങ്കിലും നിങ്ങൾ സ്ററൗ ഓണാക്കി പുറത്ത് പോയാൽ മുന്നറിയിപ്പ് നല്കാൻ കഴിയും. അപരിചതർ വീട്ടിലെത്തിയാൽ തിരിച്ചറിയാനുമാകും. ഡിജിറ്റൽ കണ്ണുകളുള്ള ആസ്ട്രോ ചെറുചക്രങ്ങളിൽ ഓടിനടന്നാണ് ജോലികളെല്ലാം ചെയ്യുക. കാമറകളും സെൻസറുകളും ആർട്ടിഫിഷ്യൽ ടെക്നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക.

17 ഇഞ്ച് നീളമുള്ള നീളമുള്ള റോബോട്ടിനെ ആമസോൺ വെർച്വൽ ലോഞ്ചിനിടെ സേജിൽ വിളിച്ച് പരിചയപ്പെടുത്തി. ആസ്ട്രോയുടെ ഡിജിറ്റൽ വട്ടക്കണ്ണുകൾ ജോലി ചെയ്യുന്ന സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നത് മനുഷ്യനോട് കൂടുതൽ രൂപസാദൃശ്യം തോന്നിപ്പിച്ചു.

ആയിരം ഡോളർ വിലവരുന്ന റോബോട്ട് വളരെ കുറച്ച് എണ്ണം മാത്രമേ തുടക്കത്തിൽ വിൽപക്ക് വെക്കുകയുള്ളൂവെന്നും ന്യൂയോർക്കിലെ കമ്പനിയുടെ വാർഷിക ചടങ്ങിൽ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ എത്രയെണ്ണം പുറത്തിറക്കിയെന്ന് വ്യക്തമാക്കിയില്ല. സ്മാർട്ട് ഡിസ്‌പ്ലെ സംവിധാനമായ എക്കോ ഷോ, ഹെൽത് ട്രാക്കിംഗ് ബാൻഡ് ഹാലോ വ്യൂ തുടങ്ങി വിവിധ ഉത്പന്നങ്ങളും ആമസോൺ ചടങ്ങിൽ പുറത്തിറക്കി.

Eng­lish Sum­ma­ry : ama­zon intro­duced new robot to help in house­hold chores

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.