ശുദ്ധ ഊര്‍ജ്ജത്തിനായി ആമസോണ്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുന്നു

Web Desk

വാഷിങ്ടണ്‍

Posted on June 23, 2020, 9:46 pm

കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകാത്ത ഊര്‍ജ്ജോത്പാദനത്തിനായി ആമസോണ്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ പ്രതിജ്ഞഫണ്ട് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ഗതാഗതം, ഊര്‍ജ്ജോത്പാദനം, ബാറ്ററി സൂക്ഷിക്കല്‍, ഉല്പാദനം, ഭക്ഷ്യ, കാര്‍ഷിക മേഖല എന്നിവയ്ക്ക് വേണ്ടിയാകും ഈ തുക ഉപയോഗിക്കുക. വാര്‍ത്തയെക്കുറിച്ച് ആമസോണ്‍ പ്രതികരിച്ചിട്ടില്ല.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നത് ആമസോണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കമ്പനി 1000 കോടി വസ്തുക്കളാണ് ഓരോ വര്‍ഷവും പുറത്തിറക്കുന്നത്. വന്‍തോതില്‍ ഗതാഗതവും ഡേറ്റ സെന്റര്‍ ഫൂട്ട്പ്രിന്റുമുണ്ട്. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ നടപടികളെടുക്കണമെന്ന ആവശ്യം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും സ്വന്തം ജീവനക്കാരില്‍ നിന്ന് പോലും ഉയര്‍ന്ന് വരുന്നുണ്ട്. 2040ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും എന്‍ജിഓകള്‍ക്കും മറ്റ് സംഘങ്ങള്‍ക്കുമായി കമ്പനി മേധാവി ജെഫ് ബെസോസ് ഫെബ്രുവരിയില്‍ ആയിരംകോടി ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

eng­lish summary:Amazon To Launch $2 Bil­lion Ven­ture Cap­i­tal Fund For Clean Ener­gy: Report
you may also like this video: