ബ്രസീലിയ: രണ്ട് തദ്ദേശീയ നേതാക്കൾ ബ്രസീലിലെ മരാൻഹോ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഒരു പ്രമുഖ പട്ടികവർഗ നേതാവ് ആമസോൺ മഴക്കാടുകളിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
മഴക്കാടുകളുടെ സംരക്ഷകരായ ഗുവയ്ജാര പട്ടികവർഗത്തിൽ പെട്ടഫിർമിനോ ഗുവയ്ജാര, റെയ്മുണ്ടോ ഗുവെജജാര എന്നിവരാണ് കൊല്ലപ്പെട്ടത്. അനധികൃതമായി വനം നശിപ്പിക്കുന്നതിനും കയ്യേറുന്നതിനുമെതിരെ പോരാടുന്ന വിഭാഗമാണിവർ. ഒരു യോഗത്തിന് ശേഷം കാറിൽ മടങ്ങി വരുമ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ജനൽ ഗ്ലാസുകൾ താഴ്ത്തി നിറയൊഴിക്കുകയായിരുന്നു. എല്ലാവർക്കും നേരെ നിറയൊഴിക്കുകയുണ്ടായി.
അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജെയ്‌ര്‍ ബൊൽസനാരോയുടെ ഭരണകാലത്ത് തദ്ദേശീയ ജനത വൻ വെല്ലുവിളികളാണ് നേരിടുന്നത്. പട്ടികവർഗക്കാരുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കുമെന്നും സംരക്ഷിത ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി പിടിച്ചെടുക്കുമെന്ന വാഗ്ദാനവുമായാണ് ഇയാൾ അധികാരത്തിലേറിയിരിക്കുന്നത്. അനധികൃത മരംവെട്ടുകാരിൽ നിന്നും മറ്റും ഗിരിവർഗ ജനത വലിയ വെല്ലുവിളി നേരിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.