മാരകായുധങ്ങളുമായി റോഡില്‍ അക്രമം

Web Desk
Posted on April 18, 2018, 10:06 pm

അമ്പലപ്പുഴ: മാരകായുധങ്ങളുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പതിമൂന്നില്‍ ഉഷസില്‍ വിജയന്റെ മകന്‍ നിര്‍മല്‍ (23) , അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വണ്ടാനം നടയപറമ്പ് ബാബുരാജിന്റെ മകന്‍ ബാലകൃഷ്ണന്‍ (24) എന്നിവരെയാണ് പുന്നപ്ര എസ് ഐ. ആര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വണ്ടാനം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം റോഡില്‍ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് രണ്ട് വടിവാളും പിടിച്ചെടുത്തു. പ്രതികളിലൊരാളായ നിര്‍മല്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്റ് ചെയ്തു. എസ് ഐ യോടൊപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ വില്യം, അഫ്‌സല്‍, സിദ്ദിഖ്, അഗസ്റ്റിന്‍ എന്നിവരുമുണ്ടായിരുന്നു.