അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണത്തിന് പുതിയ പാക്കിങ് സംവിധാനമായി. പ്ലാസ്‌റ്റിക് നിരോധനം നിലവിൽ വന്നതോടെ ബുധനാഴ്‌ച മുതൽ പേപ്പർ കണ്ടെയ്‌നറുകളിലാണ് പായസവിതരണം. പ്ലാസ്‌റ്റിക് പാത്രങ്ങളിലാണ് പായസം നൽകിയിരുന്നത്. പ്ലാസ്‌റ്റിക് നിരോധനം നിലവിൽ വന്നതോടെ അരവണയും പാൽപ്പായസവും പേപ്പർ പാത്രങ്ങളിൽ നൽകാനാണ് തീരുമാനം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാല്‍പ്പായസപാത്രത്തിന്റെ പുറത്ത് ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേല്‍വിലാസവും ക്ഷേത്രത്തിന്റെയും ദേവന്റെയും ചിത്രവും അച്ചടിച്ചിട്ടുണ്ട്. ആലുവയിലെ സ്വകാര്യ കമ്പനിക്കാണ് കണ്ടെയ്‌നറിന് ദേവസ്വം ബോർഡ് കരാർ നൽകിയത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും പാത്രങ്ങളിലാണ് പായസവിതരണം.
English summary: ambalapuzha palpayasam in paper containers
‘you may like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.