Web Desk

അമ്പലപ്പുഴ

April 08, 2021, 3:31 pm

അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു; മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആനപ്രേമികൾ

Janayugom Online

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമികൾ പ്രതിഷേധിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എത്തി വിശദീകരണം നല്‍കാതെ ആനയെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ആനപ്രേമികള്‍. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Ambal­a­puzha vijayakr­ish­nan died 

You may also like this video: