‘അംബാൻ’ 12 മണിക്കൂറിനുള്ളിൽ രൂപപ്പെടും: ഇടിയോടു കൂടിയ മഴയെന്ന് മുന്നറിയിപ്പ്

Web Desk
Posted on December 04, 2019, 2:23 pm

ബെംഗളൂരു: അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അംബാൻ എന്നായിരിക്കും ചുഴലിക്കാറ്റിന് നൽകുന്ന പേര്. ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

you may also like this video


ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണിത്. അംബാൻ രൂപപ്പെട്ടാൽ മഹാരാഷ്ട്ര, ​ഗുജറാത്ത്, ​ഗോവ,കേരളം, കർണാടക, എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിച്ചു.