December 2, 2022 Friday

Related news

December 2, 2022
November 25, 2022
November 17, 2022
November 16, 2022
November 10, 2022
October 24, 2022
October 19, 2022
October 14, 2022
October 8, 2022
September 28, 2022

അംബാനി ബോംബ് ഭീഷണി: മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു

Janayugom Webdesk
മുംബൈ
June 17, 2021 4:30 pm

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു. അന്ധേരിയിലെ വസതിയിൽ രാവിലെ ആരംഭിച്ച റെയ്ഡിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റെയ്ഡിന് മൂന്നു മണിക്കൂറിനു ശേഷമാണ് എൻഐഎയുടെ മുംബൈയിലെ ഓഫിസിൽ വച്ച് ശർമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യവസായി മൻസൂഖ് ഹിരണിന്റെ കൊലപാതകക്കേസിലും പ്രദീപ് ശർമയെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. കേസുകളുമായി ബന്ധപ്പെട്ട് രണ്ടുതവണ എൻഐഎ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ എൻഐഎ കസ്റ്റഡിയിൽ ഇരിക്കുന്ന സച്ചിൻ വാസെയുടെ അടുത്ത സുഹൃത്താണ് ഇയാൾ.

1983ൽ സബ് ഇൻസ്പെക്ടറായി മുംബൈ പൊലീസിൽ ചേർന്ന പ്രദീപ് ശർമ മുംബൈ അധോലോകത്തെ തകർത്തുകളഞ്ഞ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയായിട്ടുണ്ട്. ഇതിൽ 113 എണ്ണവും നയിച്ചത് ഇദ്ദേഹമായിരുന്നു. 2019ൽ സ്വയംവിരമിച്ച പ്രദീപ് ശർമ ശിവസേനയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Eng­lish sum­ma­ry; ambani bomb case pratheep shar­ma arrest­ed by NIA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.