എണ്ണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞതോടെ റിലയൻസ് ഇൻഡസ്ട്രീസ് എംഡിയും ചെയർമാനുമായ മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി നഷ്ടമായി. മുകേഷ് അംബാനിക്ക് 5.6 ദശലക്ഷം ഡോളറാണ് ഓഹരിവിപണിയിൽ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോബ്സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ ആസ്തി മാർച്ച് 9 ലെ കണക്കനുസരിച്ച് 42.2 ദശലക്ഷം ഡോളറായിരുന്നു.
കൊറോണ വൈറസ് വ്യാപനം ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് വഴിവച്ചതോടെയാണ് അംബാനിയുടെ ആസ്തിയും ഇടിഞ്ഞത്. ഇതോടെ അംബാനി എഷ്യയിലെ ധനികന്മാരിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2018 പകുതിയോടെ ഒന്നാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആലിബാബ ഗ്രൂപ്പാണ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കുന്നത്. അംബാനിയെക്കാൾ 2.6 ദശലക്ഷം ഡോളർ കൂടുതലാണ് ആലിബാബക്കിപ്പോൾ.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആവശ്യം കുത്തനെ കുറഞ്ഞതോടെയാണ് അസംസ്കൃത എണ്ണ വില കൂപ്പുകുത്തിയത്. റഷ്യയുമായി വില കുറയ്ക്കൽ തന്ത്രം പയറ്റാൻ സൗദി തീരുമാനിച്ചതോടെയാണ് വിലയിൽ വൻ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് എണ്ണവിലയിൽ കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്.ആഗോള തലത്തിൽ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറിൽ താഴെവരെ വില കുറയുമെന്നാണ് ഗോൾഡ്മാൻ സാക്സ് നൽകുന്ന സൂചന. റിലയൻസിന്റെ ഓഹരികൾ 12 ശതമാനമാണ് തിങ്കളാഴ്ചമാത്രം ഇടിഞ്ഞത്. പത്ത് വർഷത്തിന് ശേഷമാണ് റിലയൻസ് ഇൻഡസ്ട്രീസ് ഈവിധമൊരു പതനത്തെ നേരിടുന്നത്.
English Summary: Ambani lost his status as Asia’s biggest billionaire
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.