Friday
19 Apr 2019

ജനയുഗം മൂന്നര വര്‍ഷം മുന്‍പ് പറഞ്ഞു പ്രതിരോധരംഗത്തെ അംബാനിയുടെ ഇടപെടല്‍

By: Web Desk | Tuesday 9 October 2018 10:45 PM IST


ന്ത്യന്‍ പ്രതിരോധരംഗത്ത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി നിയമവിരുദ്ധമായും സ്വാര്‍ഥ താല്‍പര്യത്തോടെയും മോഡി പ്രധാനമന്ത്രിയായി വന്ന നാളുകള്‍ മുതല്‍ ഇടപെടാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മൂന്ന് വര്‍ഷം മുന്‍പുതന്നെ ജനയുഗം പ്രസിദ്ധീകരിച്ചിരുന്നു. 2015 മാര്‍ച്ച് 13ന് ‘ഇന്ത്യയുടെ പ്രതിരോധമേഖല സ്വകാര്യസ്വത്താണോ?’ എന്ന പേരില്‍ സി ആര്‍ ജോസ്പ്രകാശ് തയാറാക്കിയ ലേഖനമാണ് ജനയുഗം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നത്. മോഡി പ്രഭാവം നിറഞ്ഞുനിന്നിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരം ഇടപെലുകളില്‍ മോഡി പങ്കാളിയാകുമെന്ന് പൊതുവെ ആരും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും അനില്‍ അംബാനിയും ഉള്‍പ്പെട്ട റഫാല്‍ ആയുധ ഇടപാടിന്റെ കറുത്ത അധ്യായങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, ഇതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് ജനയുഗം പ്രസിദ്ധീകരിച്ച സ്വയം സംസാരിക്കുന്ന ലേഖനം.

ഇന്ത്യയുടെ പ്രതിരോധമേഖല സ്വകാര്യസ്വത്താണോ?

Related News