റായുഡുവിന്‍റെ ബോളിംങ് ആക്ഷൻ സംശയനിഴലിൽ

Web Desk
Posted on January 13, 2019, 7:40 pm

മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന്റെ ബോളിംങ് ആക്ഷൻ സംശയനിഴലിൽ. സിഡ്നി ഏകദിനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ ഉടലെടുത്തത്. മത്സരത്തിന് പിന്നാലെ മാച്ച് ഒഫീഷ്യൽസ് ഐസിസിക്കു റിപ്പോർട്ടു നൽകിയിരുന്നു.

സിഡ്നി ഏകദിനത്തിൽ  രണ്ട് ഓവറുകളാണ് റായുഡു ബോൾ ചെയ്തത്.  13 റണ്‍സാണ് വിക്കറ്റൊന്നും നേടാതെ വഴങ്ങിയത്. ഇതുവരെ 46 ഏകദിനങ്ങളിൽനിന്ന് മൂന്നു വിക്കറ്റാണ് റായുഡുവിന്റെ സമ്പാദ്യം.