March 30, 2023 Thursday

Related news

February 22, 2023
November 27, 2022
October 26, 2022
October 14, 2022
October 3, 2022
July 29, 2022
July 14, 2022
April 1, 2022
August 24, 2021
August 17, 2021

ആ സ്ത്രീ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല: ആദിത്യന്റെ പുതിയ നീക്കം തുറന്ന് പറഞ്ഞ് അമ്പിളി ദേവി

Janayugom Webdesk
April 20, 2021 4:58 pm

മലായളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. രണ്ടാമതും അമ്മയായ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അമ്പിളി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് വെെറല്‍ ആകുന്നത്. തന്നെയും ആദിത്യനേയും ബന്ധപ്പെട്ട് പ്രചരിക്കുന്നത് അപവാദങ്ങൾ അല്ലെന്നും അതിൽ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പറയുന്നു. താൻ ഇപ്പോഴും നിയമപരമായി ആദിത്യന്റെ ഭാര്യയാണ്. ആദിത്യൻ തന്റെ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും നേരിട്ട് സംസാരിച്ചാണ് തങ്ങളുടെ വിവാഹം നടത്തിയതെന്നും അമ്പിളി അഭിമുഖത്തില്‍ പറയുന്നു. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് വിവാഹജീവിതത്തിലേക്ക് കടന്നത്.

താൻ ഗർഭിണി ആകുന്നതു വരെ അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. തന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ തൃശൂരായിരുന്നു. തന്റെ അടുത്തേക്ക് വരുന്നത് തന്നെ കുറവായിരുന്നു. താൻ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുമ്പോൾ അവിടെ ബിസിനസാണ് എന്ന് പറഞ്ഞിരുന്നതായും അമ്പിളി വെളിപ്പെടുത്തി. ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്.

13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. കഴിഞ്ഞ മാർച്ചിലാണ് താൻ ആ സ്ത്രീയുമായുള്ള ആദിത്യന്റെ ബന്ധം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ കഴിയുമോ എന്ന് അമ്പിളി ചോദിക്കുന്നു. വിവരമറിഞ്ഞു താൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല തൃശൂർ എല്ലാവർക്കും അറിയാം എന്നാണ് എന്നും അമ്പിളി വ്യക്തമാക്കി. മാത്രമല്ല ഒത്തുതീർപ്പിന് കുറെ ശ്രമിച്ചിരുന്നുവെങ്കിലും ആൾക്ക് ഇപ്പോൾ ആ സ്ത്രീയെ മതി എന്നാണ് പറഞ്ഞതെന്നും അമ്പിളി പറയുന്നു. അവർക്ക് ഇരുവർക്കും സ്വസ്ഥമായി ജീവിക്കാൻ ഇപ്പോൾ താൻ വിവാഹമോചനം കൊടുക്കണം എന്നാണ് അവരുടെ ആവശ്യം. ആ സ്ത്രീയും അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എന്ന് അറിയാൻ സാധിച്ചതായും അമ്പിളി പറയുന്നു. താൻ ആ സ്ത്രീയുമായി സംസാരിച്ചുവെങ്കിലും പിന്മാറാൻ അവർ തയ്യാറല്ല എന്നും അമ്പിളി വ്യക്തമാക്കി.

ഭാര്യയും മക്കളും ഉള്ള വ്യക്തിയാണ് എന്ന് അറിഞ്ഞിട്ടും, ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ ഇത്രയും മോശം രീതിയിൽ ജീവിക്കുന്ന അവരോട് എന്ത് പറയാനാണ് എന്നും അമ്പിളി ചോദിക്കുന്നു. തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് ഉണ്ടെന്നും അമ്പിളി പറയുന്നു. ആരെങ്കിലും വിവരം അറിഞ്ഞാൽ കൊല്ലുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട് എന്നും അമ്പിളി പറഞ്ഞു. തനിക്ക് മാത്രമല്ല പ്രായമായ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നുള്ള ഭീഷണിയും നിലനിൽക്കുന്നുണ്ട് എന്നും അമ്പിളി അറിയിച്ചു. ഒരു തകർച്ചയെ അതിജീവിച്ചു വന്ന തനിക്ക് വീണ്ടും ഒരു തകർച്ച പറ്റില്ലെന്നും മാത്രമല്ല ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ തനിക്ക് കഴിയില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം, അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യാൻ തനിക്ക് പറ്റില്ല എന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

Eng­lish sum­ma­ry; ambilide­vi about her life

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.