അമ്പൂരി കൊലപാതകം; പ്രതികളെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Web Desk
Posted on July 28, 2019, 8:46 am

തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.

രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്നലെ രാത്രിയാണ് അഖിലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടിയത്.

അഖിലിനെയും രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

You May Also Like This: