11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 4, 2024
August 30, 2024
August 24, 2024
August 24, 2024
August 22, 2024
June 29, 2024
June 23, 2024
May 26, 2024
May 11, 2024

ആംബുലൻസ് ബൈക്കിലിടിച്ച് അപകടം; ചികിത്സയിലിരുന്ന നാലുവയസുകാരി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 10, 2022 10:12 pm

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന നാലുവയസുകാരിയും മരിച്ചു. നേരത്തെ കുട്ടിയുടെ പിതാവ് പിരപ്പൻകോട് സ്വദേശി ഷിബു മരിച്ചിരുന്നു. ഗോകുലം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് കുട്ടിയുടെ അന്ത്യം.

തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. എട്ടാം തീയതിയാണ് വെഞ്ഞാറമൂട്ടിൽ വച്ച് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചാണു വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് നിഗമനം.

Eng­lish Sum­ma­ry: Ambu­lance acci­dent; four-year-old girl died
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.