ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

Web Desk
Posted on January 13, 2019, 3:45 pm

പാലാ: ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ ശബരിമല തീര്‍ഥാടകരുമായി പോയ ആംബുലന്‍സ് ഇടിച്ചാണ് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചത്. പാലായില്‍ ബജി കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി പാലാ അളനാട്ടില്‍ താമസിക്കുന്ന ശേഖരനാണ് (65) മരിച്ചത്.

ആന്ധ്രയില്‍നിന്ന് എത്തിയ ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ജീപ്പും പൊലീസ് ബസും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ആന്ധ്ര സ്വദേശികളായ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. ഇന്ന് രാവിലെ പതിനൊന്നോടെ പാലാ- രാമപുരം റോഡില്‍ ചക്കാമ്ബുഴയിലാണ് തീര്‍ഥാടക വാഹനവും പാലായില്‍ നിന്ന് രാമപുരത്തേക്ക് പോയ പൊലീസ് ബസും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.