9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 3, 2024
August 30, 2024
August 28, 2024

ബൈക്കിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി: പരിക്കേറ്റ പിഞ്ചുകുഞ്ഞ് മ രിച്ചു

Janayugom Webdesk
വെഞ്ഞാറമൂട്
October 11, 2022 9:33 am

റോഡരികിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് കയറി ചികിത്സയിലായിരുന്ന ബൈക്കിലിരുന്ന പെൺകുട്ടി മരിച്ചു.‌ അലംകൃത (നാല്) ആണ് മരിച്ചത്. സംഭവ ദിവസം തന്നെ കൂടെയുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പിതാവ് ഷിബു (30) മരിച്ചിരുന്നു. ഡ്രൈവറെ അടുത്തിരുത്തി നഴ്സ് ഓടിച്ച ആംബുലൻസ് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
പിരപ്പൻകോട് പ്ലാവിള വീട്ടിൽ കൂലിപ്പണിക്കാരനായ ഷിബുവും മകൾ അലംകൃതയും ലാബിൽ പോകാനായി എത്തുമ്പോഴാണ് അപകടം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയെ കട്ടപ്പനയിൽ ഇറക്കി തിരിച്ചു വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഷിബു രക്ത പരിശോധനയ്ക്കായി മകളെയും കൂടി വെഞ്ഞാറമൂട്ടിലെ നാഷണൽ സ്കാനിലെത്തി സ്കാനിങിനു ശേഷം റിസൾട്ടിനായി പുറത്ത് കാത്തു നിൽക്കുമ്പോഴായിരുന്നു ദുരന്തം. പാഞ്ഞെത്തിയ ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാതാവ് : സന്ധ്യ.

Eng­lish Sum­ma­ry: Ambu­lance crash­es into bike: Injured tod­dler dies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.