Web Desk

അടിമാലി

October 27, 2020, 9:30 pm

ചികിൽസ കിട്ടാതെ വീട്ടമ്മ ആബുലൻസിൽ മരിച്ചു

Janayugom Online

ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ യഥാസമയം ചികിൽസ കിട്ടാതെ വീട്ടമ്മ ആബുലൻസിൽ കിടന്ന് മരിച്ചു. അടിമാലി മന്നാംങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (57) ആണ് മരിച്ചത്. ചൊവാഴ്ച വൈകുനേരം അഞ്ച് മണിയോടെ കൊച്ചി ധനുഷ് കോടി ദേശീയപാതയിൽപ്പെട്ട വാളറ മൂന്നു കലുങ്കിന് സമീപത്തായിരുന്നു സംഭവം. ഓപ്പറേഷന് ശേഷം വീട്ടിൽ കഴിഞ്ഞിരുന്ന ബീവിയുടെ രക്ത സമ്മർദം ചൊവാഴ്ച ഉച്ചകഴിഞ്ഞതോടെ കുറഞ്ഞ് പോയി.

ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ വിദക്ത ഉടൻ ചികിൽസ നിർദ്ദേശിച്ചു. ബന്ധുക്കൾ വീട്ടമ്മയെ ആബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനം വാളറ മൂന്നു കലുങ്കിന് സമീപത്ത് എത്തിയപ്പോൾ ആബുലൻസിന് മുൻപിൽ വലിയ മരം കടപഴുകി വീണു.

ഗതാഗതം തടസപ്പെട്ടു. വലിയ മരമായതിനാൽ ദേശീയ പാതയിൽ ഗതാഗതം പൂർണ്ണമായി നിലച്ചു. പെട്ടന്ന് വെട്ടിമാറ്റാൻ കഴിയുന്ന മരമായിരുന്നില്ല. ഇതിനിടെ രോഗിയുടെ രക്ത സമ്മർദം കുറഞ്ഞ് പോയ വീട്ടമ്മ സംഭവ സ്ഥലത്ത് വെച്ച് ആബുലൻസിൽ വെച്ച് മരിക്കുകയായിരുന്നു. 15 മിനിറ്റ് നേരം അബുലൻസ് റോഡിൽ കുടുങ്ങി. വീട്ടമ്മ മരിച്ചതോടെ മൃതുദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫൈസൽ, ഷെമീന, ഹസീന എന്നിവർ മക്കളും അൽത്താന, റഹിം, നവാസ് എന്നിവർ മരുമക്കളുമാണ്. കബറടക്കം ബുധനാഴ്ച അടിമാലി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Eng­lish sum­ma­ry; ambu­lance death updation

You may also like this video;