18 April 2024, Thursday

Related news

April 13, 2024
April 12, 2024
March 16, 2024
December 12, 2023
December 2, 2023
October 8, 2023
September 28, 2023
September 26, 2023
September 25, 2023
September 22, 2023

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘട്ടനത്തില്‍ മരണം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
കൊട്ടാരക്കര
October 24, 2021 8:56 pm

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് സ്വദേശി സെന്‍കുമാര്‍, കൊട്ടാരക്കര ആലഞ്ചേരി സ്വദേശി മസ്താന്‍ ഷമീര്‍, ചെമ്പന്‍പൊയ്ക സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ള പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് പോലീസ് പറഞ്ഞു.

കുത്തേറ്റ് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ മുരളീധരന്റെ മകന്‍ രാഹുല്‍(29) ആണ് മരിച്ചത്.

ബുധനാഴ്ച സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഈ പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കര വിജയാസ് ആശുപത്രിയ്ക്ക് മുന്നിലേക്ക് സിദ്ദിഖിന്റെ ആളുകള്‍ വിളിപ്പിക്കുകയും പിന്നീട് ഇത് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ആയിരുന്നു.. വിജയാസ് ആശുപത്രിയുടെ ഉപകരണങ്ങളും കണ്ണാടിച്ചിലുകളും തല്ലിത്തകര്‍ത്തു.ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമടക്കം അക്രമികള്‍ ഓടിക്കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.ഇതിനടയിലാണ് മൂന്ന് പേര്‍ക്ക് കുത്തേല്‍ക്കുന്നതും. ഇരുപതിലധികം പേരാണ് സംഘര്‍ഷത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആവണീശ്വരം ചക്കുപാറ പ്ളാക്കീഴില്‍ ചരുവിള പുത്തന്‍വീട്ടില്‍ വിഷ്ണു(26), സഹോദരന്‍ വിനീത്(ശിവന്‍) കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് സോഫിയ മന്‍സിലില്‍ മുഹമ്മദ് സിദ്ദിഖ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവര്‍.

 

Eng­lish Sum­ma­ry: Ambu­lance dri­vers killed in clash: Three more arrested

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.